inl

കോഴിക്കോട്: ഐ.എൻ.എൽ പ്രൊഫ. എ.പി.അബ്ദുൽ വഹാബ് വിഭാഗം ഇനിമുതൽ നാഷണൽ ലീഗെന്ന പേരിൽ പ്രവർത്തിക്കും. പാർട്ടിയുമായി ബന്ധപ്പെട്ട് തുടരുന്ന കോടതി വ്യവഹാരങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് പാർട്ടി രൂപീകരിച്ചതു മുതൽ ഐ.എൻ.എൽ അറിയപ്പെട്ടത് നാഷണൽ ലീഗെന്നായിരുന്നെന്നും അതുകൊണ്ടാണ് ഈ പേരിലേക്കെത്തിയതെന്നും നേതാക്കൾ പറഞ്ഞു. എ.പി.അബ്ദുൽ വഹാബ് പാർട്ടി പ്രസിഡന്റായും സി.പി.നാസർകോയ തങ്ങൾ ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കാൻ കോഴിക്കോട് ചേർന്ന സംസ്ഥാന കൗൺസിൽ തീരുമാനിച്ചു.

തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനായി പ്രവർത്തിക്കും. എൽ.ഡി.എഫ് ഘടകകക്ഷി എന്ന നിലയിൽ പാർട്ടി ഉയർത്തിയ ആശങ്കകളും ആവശ്യങ്ങളും അർഹമായ രീതിയിൽ പരിഗണിച്ചെന്ന് യോഗം വിലയിരുത്തി.