1
ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം കെ കെ രമ എം എൽ എ നിർവ്വഹിക്കുന്നു.

വടകര: പുതുപ്പണം ചീനംവീട് മാപ്പിള ജെ.ബി സ്കൂളിന് എം.എൽ.എയുടെ വികസനഫണ്ടിൽ നിന്നും അനുവദിച്ച ലാപ്‌ടോപ്പ് ആൻഡ് പ്രിന്ററിന്റെയും മാനേജ്മെന്റ് കമ്മിറ്റി ഒരുക്കിയ ചിൽഡ്രൻസ് പാർക്കിന്റെയും ഉദ്ഘാടനം കെ.കെ രമ എം.എൽ.എ നിർവഹിച്ചു. വാർഡ് കൗൺസിലർ വി.കെ അസിസ് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് വി.കെ നിസാർ, എം.പി.ടി എ ചെയർ പേഴ്സൺ കെ സുമയ്യ അമീർ അബ്ദുല്ല കുട്ടി, മഹല്ല് പ്രസിഡൻ്റ് പി കെ അസീസ് എന്നിവർ പ്രസംഗിച്ചു. പ്രധാനദ്ധ്യാപിക സക്കീന സ്വാഗതവും എസ് ആർ ജി കൺവീനർ നിധീഷ് ആർ നന്ദിയും പറഞ്ഞു