photo
ബാലുശ്ശേരി പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിൽ ചാമ്പ്യൻമാരായ എം.സി.ജി ബാലുശ്ശേരി ടീമിന് ചാനൽ വൺ എം.ഡി മുനീർ കാരാട്ട് ട്രോഫി സമ്മാനിക്കുന്നു.

ബാലുശ്ശേരി: കോഴിക്കോട് ജില്ലയിലെ 16 പഞ്ചായത്തുകളിലെ ക്രിക്കറ്റ്‌ താരങ്ങൾ 12 ടീമുകളിലായി മത്സരിച്ച ബാലുശ്ശേരി പ്രീമിയർ ലീഗിൽ, എം.സി.ജി ബാലുശ്ശേരി ചാനൽ വൺ വിന്നേഴ്സ് ട്രോഫിയും പ്രൈസ്മണിയും സ്വന്തമാക്കി. ടീം ജനത റണ്ണേഴ്സ് അപ്പ്‌ ആയി. അൽഫാസ് അസീസ് പ്രീമിയർ ലീഗിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. രജിസ്റ്റർ ചെയ്ത താരങ്ങളെ ടീം ഓണർസ് ലേലം വിളിച്ച് ടീം രൂപീകരിച്ചാണ് മത്സരങ്ങൾ നടന്നത്. പ്രദേശത്തെ പ്രമുഖ താരങ്ങൾ അണിനിരന്ന പ്രീമിയർ ലീഗിലെ മത്സരങ്ങൾ മികച്ച നിലവാരം പുലർത്തി. ഇതിലൂടെ അഗിൻ ചികിത്സാ സഹായനിധിയിലേക്ക് പണം സ്വരൂപിച്ചു നൽകുകയും ചെയ്തു.