കക്കട്ടിൽ: വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഇതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തകർ അമ്പലക്കുളങ്ങരയിൽ നിന്നും കക്കട്ട് ടൗണിലേക്ക് നൈറ്റ് മാർച്ച് നടത്തി. കെ.പി.സി.സി.സെക്രട്ടറി വി.എം.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സി.ടി.കെ.ബബിൻ ലാൽ അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോൽ, ജമാൽ മൊകേരി, സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ, അരുൺ മൂയ്യോട്ട്, ധനേഷ് വള്ളിൽ, ജി.ശ്രീനാഥ്, സാകേഷ് കാക്കുനി, ബവീഷ്, ടി.വി.രാഹുൽ തുടങ്ങിയവർ പ്രസംഗിച്ചു.