 
കുറ്റ്യാടി: ദിവസങ്ങളായി ഭക്ഷണം പോലും നൽകാതെ ഒരു ചെറുപ്പക്കാരനെ ക്രൂരമായി മർദ്ദിച്ച് മരണത്തിലെത്തിച്ച സംഭവത്തിൽ സാംസ്കാരിക പ്രവർത്തകരുടെയും എഴുത്തുകാരുടെയും മൗനം ഒരു എഴുത്തുകാരെന്ന നിലയിൽ വല്ലാതെ സങ്കടപ്പെടുത്തുന്നുവെന്ന് നോവലിസ്റ്റ് സുഭാഷ് ചന്ദ്രൻ. കുറ്റ്യാടി കൾച്ചറൽ ഫോറത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോറം ചെയർമാൻ കെ.ടി.സൂപ്പി അദ്ധ്യക്ഷത വഹിച്ചു. ജയചന്ദ്രൻ മൊകേരി, ഡോ: ഡി. സച്ചിത്ത്, ബാലൻ പാറക്കൽ, നവാസ് പാലേരി, സെഡ്. എ.സൽമാൻ,വി.പി. മൊയ്തു, വേണു ചീക്കോന്ന്, സന്ധ്യ കരണ്ടോട്,ലക്ഷ്മി ദാമോദരൻ എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം കൺവീനർ മൊയ്തു കണ്ണങ്കോടൻ സ്വാഗതവും പ്രോഗ്രാം കൺവീനർ സി.കെ. കരുണാകരൻ നന്ദിയും പറഞ്ഞു.