lic
ആൾ ഇന്ത്യ എൽ.ഐ.സി. എജൻ്റ് സ് ഫെഡറേഷൻ വടകര ബ്രാഞ്ച് സമ്മേളനം കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

വടകര: എൽ.ഐ.സി.യുടെ ഇന്നത്തെ വളർച്ചയ്ക്ക് പിന്നിൽ എജന്റുമാരുടെ കഠിനാദ്ധ്വാനമാണെന്നും, എന്നാൽ അതിനുസരിച്ചുള്ള പ്രതിഫലം ലഭിക്കുന്നില്ലെന്നും കെ. മുരളിധരൻ എം.പി. വടകരയിൽ നടന്ന ആൾ ഇന്ത്യാ എൽ.ഐ.സി. എജന്റ്സ് ഫെഡറേഷൻ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം , ബ്രാഞ്ച് പ്രസിഡന്റ് കെ. സോമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ. പി. കരുണാകരൻ, കെ. ജയപ്രകാശൻ, അശോകൻ തുണേരി, രവി മുണ്ടോളി,വി.പി ഗീത, പ്രബിത വി.പി , സുധീർ കുളങ്ങരത്ത്, പി ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു. അശോകൻ തൂണേരി, പി.എം.ചന്ദ്രൻ, ശ്യാമള കൃഷ്ണാർപിതം എന്നിവരെ ചടങ്ങിൽ ആദരിച്ചു.