news
എൻ' ഇ സുധീർ അനുസ്മരണ പ്രഭാഷണം നടത്തുന്നു'

കുറ്റ്യാടി: അമ്പലകുളങ്ങര അക്ബർ കക്കട്ടിൽ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ അക്ബർ കക്കട്ടിൽ അനുസ്മരണ പ്രഭാഷണം നടത്തി. എഴുത്തുകാരനും ചിന്തകനുമായ എൻ. ഇ സുധീർ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രന്ഥാലയം പ്രസിഡന്റ് വിപിൻ വട്ടോളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട നാല്പത് കഥാകൃത്തുക്കൾക്കു വേണ്ടി നടത്തിയ കഥാക്യാമ്പിൽ എഴുത്തുകാരായ പി.വി ഷാജികുമാർ, ജിസ ജോസ് എന്നിവർ ക്ലാസെടുത്തു.ഡോ. ലിനീഷ് എം ക്യാമ്പ് കോർഡിനേറ്റ് ചെയ്തു. ഡോ. ടി.പി സജിത്ത് കുമാർ, എ.കെ ഷിംന എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ടി.ജുബേഷ് സ്വാഗതവും കെ.റൂസി നന്ദിയും പറഞ്ഞു.