2
നാദാപുരത്ത് കുടുംബശ്രീ പുസ്തക ബാങ്ക് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ വി. വി. മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: നാദാപുരം ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കുടുംബശ്രീ അംഗങ്ങൾക്കായി പുസ്തക ബാങ്ക്‌ ആരംഭിച്ചു. സി.ഡി. എസ്‌. അംഗങ്ങളാണ് പരസ്പര കൈമാറ്റത്തിലൂടെ പുതുതായി വായനക്കാരെ സൃഷ്ടിക്കുന്ന പദ്ധതിക്ക്‌ നേതൃത്വം നൽകുന്നത്‌. പുസ്തക വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വി. വി. മുഹമ്മദലി നിർവഹിച്ചു. സി.ഡി. എസ്‌. ചെയർപേഴ്സൺ പി.ടി. കെ.റീജ അദ്ധ്യക്ഷത

വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ അബ്ബാസ്‌ കണേക്കൽ, വി.പി. കുഞ്ഞിരാമൻ, സുമയ്യാ പാട്ടത്തിൽ, റീന കിണംബറേമ്മൽ, നിഷ മനോജ്‌ , സുനിത എടവത്ത്‌ കണ്ടി, റോഷ്ന പിലാക്കാട്ട്‌, ടി. പ്രേമാനന്ദൻ, ചന്ദ്രി എന്നിവർ പ്രസംഗിച്ചു..