
പേരാമ്പ്ര (കോഴിക്കോട്): ശല്യം തുടർന്നാൽ കാട്ടു ജീവികളെ വെടിവച്ച് കൊല്ലുമെന്ന് താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. താമരശേരി രൂപതയുടെ നേതൃത്വത്തിൽ കക്കയം ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലേക്ക് നടന്ന മാർച്ചിൽ പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും ജനങ്ങളുടെ വിഷമം അറിയില്ല. ഇനിയുമൊരു ദുരന്തം ആവർത്തിച്ചാൽ മലയോരത്തെ ഭരണം ഞങ്ങൾ ഏറ്റെടുക്കും. അതിനുള്ള സംവിധാനം ഞങ്ങൾക്കുണ്ട്. ഞങ്ങൾക്കാരെയും പേടിയില്ല. ഭരണാധികാരികൾ കർഷകരുടെ മനസറിയാത്തവരാണെന്നും ബിഷപ്പ് പറഞ്ഞു.