എകരൂൽ: സഹോദര്യം ബാലുശ്ശേരി ഫെഡ് ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ നേതൃത്വത്തിൽ ഭാരത് അരി വിതരണം നടത്തി. ഉണ്ണികുളത്ത് നടന്ന അരിയുടെ വിതരണോദ്ഘാടനം പി.ടി. ഉഷ എം.പി. നിർവഹിച്ചു. കിലോയ്ക്ക് 29 രൂപ നിരക്കിൽ 10 കിലോ അരിയാണ് ഓരോരുത്തർക്കും നല്കിയത്. 500 പേർക്കാണ് ഇവിടെ അരി വിതരണം ചെയ്തത്.
എഫ്. പി.ഒ. ചെയർമാൻ സുനിൽ ദത്ത് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. മേഖലാ സെക്രട്ടറി എം.സി.ശശീന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ബബീഷ് ഉണ്ണികുളം, ഷിജിൻ ലാൽ, വിമലകുമാരി, റീന തുടങ്ങിയവർ സംബന്ധിച്ചു. എഫ്.പി.ഒ. സെക്രട്ടറി കെ.എം. പ്രതാപൻ സ്വാഗതം പറഞ്ഞു.