കോഴിക്കോട്: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എളമരം കരീമിനെ വിജയിപ്പിക്കാനുള്ള കോഴിക്കോട് പാർലമെന്റ് മണ്ഡലം കൺവൻഷൻ 9ന് വൈകിട്ട് അഞ്ചിന് മുതലക്കുളം മൈതാനിയിൽ ചേരും. എൽ.ജെ.ഡി നേതാവ് എം. വി. ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് - ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് , സി.പി.ഐ
നേതാവ് സത്യൻ മൊകേരി, വനം മന്ത്രി എ കെ ശശീന്ദ്രൻ, ഐ.എൻ.എൽ നേതാവ് അഹമ്മദ് ദേവർ കോവിൽ എം.എൽ.എ, ജനതാദൾ ( എസ്) നേതാവ് ആർ. മുഹമ്മദ് ഷാ, നാഷണൽ ലീഗ് നേതാവ് പ്രൊ. അബ്ദുൾ വഹാബ്, കേരളാ കോൺഗ്രസ് ( എം) നേതാവ് കെ ജെ ദേവസ്യ, കോൺഗ്രസ് (എസ്) നേതാവ് മുസ്തഫ കടമ്പോത്ത് , കേരളാ കോൺഗ്രസ് ( ബി) നേതാവ് സാലി കൂടത്തായി, ജനാധിപത്യ കേരളാ കോൺഗ്രസ് നേതാവ് രാഖി സക്കറിയ, സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ തുടങ്ങിയവർ പങ്കെടുക്കും.