
കോഴിക്കോട് : ജെ.ഡി.എസിലെ കെ.ലോഹ്യ വിഭാഗം ആർ.ജെ.ഡിയിൽ ലയിച്ചു. കോഴിക്കോട്ട് നടന്ന ലയന സമ്മേളനം ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്തു.
ആർ.ജെ.ഡി സംസ്ഥാന ജന. സെക്രട്ടറി വി.കുഞ്ഞാലി അദ്ധ്യക്ഷത വഹിച്ചു. ഇ.പി.ദാമോദരൻ, സലീം മടവൂർ, പി.കിഷൻചന്ദ്, എൻ.സി.മോയിൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. കെ.എൻ. അനിൽകുമാർ സ്വാഗതവും ഇ.അഹമ്മദ് നന്ദിയും പറഞ്ഞു.ജെ.ഡി.എസ് സംസ്ഥാന സെക്രട്ടറി കെ.ലോഹ്യയുടെ നേതൃത്വത്തിൽ ജില്ലാ സെക്രട്ടറി കെ.എൻ.അനിൽകുമാർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ എൻ. അഹമ്മദ്, കബീർ സലാല, നിയോജക മണ്ഡലം പ്രസിഡന്റുമാരായ ടി.കെ. കരുണാകരൻ ,സുരേഷ് മേലേപ്പുറത്ത്, ടി.എ.അസീസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ആർ.ഹർഷൻ, പി.കിഷോർ, എൻ.പി. അബ്ദുൾ സലീം, ഭാസ്‌കരൻ കാട്ടാമ്പള്ളി, ശശി തയ്യുള്ളതിൽ, ഷാജി കൊയിലാണ്ടി എന്നിവരുൾപ്പെടെ 200 പ്രവർത്തകരാണ് ആർ.ജെ.ഡി.യിൽ ചേർന്നത്.