 
കുന്ദമംഗലം: ജീവനക്കാരുടെ ശമ്പളം പൂർണമായും കൊടുത്തു തീർക്കാത്ത കേരളസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷൻ സിവിൽ സ്റ്റേഷൻ ബ്രാഞ്ച് കമ്മിറ്റി കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനിൽ സബ്ബ് ട്രഷറിക്ക് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എൻ.ജി. ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറും സെറ്റോ ജില്ലാ ചെയർമാനുമായ എം ഷിബു ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് സജീവൻ പൊറ്റക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സിജു .കെ. നായർ, കെ. ദിനേശൻ, രഞ്ജിത്ത് ചേമ്പാല പ്രസംഗിച്ചു. പി കെ.സന്തോഷ് സ്വാഗതവും, കെ.ടി.നിഷാന്ത് നന്ദിയും പറഞ്ഞു.. പ്രതിഷേധപ്രകടനത്തിന് വി.വി.ശശിധരൻ, അനുരാഗ്, വിവേക് ടി.രമേശൻ, ഉണ്ണികൃഷ്ണൻ, കെ.നിധിൻ നേതൃത്വം നൽകി.