കോഴിക്കോട്:ന്യൂസ് പേപ്പർ ഏജന്റ് അസോസിയേഷൻ (എൻ.പി.എ.എ) കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ കീഴിൽ ജില്ലയിലെ പത്ര ഏജന്റുമാർക്കായി നടപ്പിലാക്കുന്ന വെൽഫെയർ പദ്ധതിയുടെ ഉദ്ഘാടനവും, അംഗത്വത്തിനുള്ള അപേക്ഷാഫോറം വിതരണവും സംസ്ഥാന സെക്രട്ടറി സി.പി.അബ്ദുൾ വഹാബ് നിർവഹിച്ചു.
ചികിത്സയിൽ കഴിയുന്ന ഏജന്റുമാർക്ക് ചികിത്സാ ചെലവിലേക്കും, മരണപ്പെടുന്നവരുടെ ആശ്രിതർക്കും സാമ്പത്തിക സഹായം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ നടന്ന കൺവെൻഷനിൽ ജില്ലാ പ്രസിഡന്റ് അജീഷ് കൈവേലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ടി.കെ ഭാസ്കരൻ പദ്ധതി വിശദീകരിച്ചു. ട്രഷറർ ഫിറോസ് ഖാൻ, ശശി കാപ്പാട് ദിനേശ്കുമാർ ബേപ്പൂർ, അബ്ദുൾ ബഷീർ കൊടുവള്ളി സംസാരിച്ചു.