കോഴിക്കോട്: ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി തെപ്പോത്സവം കൊണ്ടാടി. ക്ഷേത്ര നടയിൽ ആറാട്ടുകുട കൈമാറ്റ ചടങ്ങിന് ശേഷം ശ്രീകണ്‌ഠേശ്വരന്റെയും സുബ്രഹ്മണ്യന്റെയും ശ്രീ പാർവ്വതിയുടേയും തിടമ്പുകൾ മൂന്ന് ഗജവീരൻമാരുടെ പുറത്ത് ക്ഷേത്രക്കുളത്തിലേക്ക് എഴുന്നെള്ളിച്ചു. തുടർന്ന് പ്രത്യേകം തയ്യാറാക്കി അലങ്കരിച്ച തെപ്പരഥത്തിൽ ദേവൻമാരെ ക്ഷേത്രക്കുളത്തിന് മദ്ധ്യത്തിലെ മണി മണ്ഡപത്തിലെത്തിച്ച് ശ്രീ
വിഘ്‌നേശ്വരന്റെ സാന്നിധ്യത്തിൽ അഭിഷേകങ്ങളും പൂജാകർമ്മങ്ങളും നടത്തി. ക്ഷേത്രയോഗം പ്രസിഡന്റ് പി.വി. ചന്ദ്രൻ, വൈസ് പ്രസിഡന്റ് പൊറോളിസുന്ദർദാസ്, സുരേഷ്ബാബു എടക്കോത്ത്, കെ.വി അരുൺ, സജീവ് സുന്ദർ കാശ്മിക്കണ്ടി തുടങ്ങിയവർ നേതൃത്വം നൽകി.