കോഴിക്കോട്: വനിതാ ദിനത്തിൽ ലോകത്തിലെ ഏറ്റവും വലിയ കൈത്തറി പാവാട നിർമ്മിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കാനൊരുങ്ങുകയാണ് പന്നിയങ്കര സ്വദേശി ഷെമീന ശശികുമാർ. 108 മീറ്റർ ചുറ്റളവുളള കൈത്തറി പാവാടയാണ് ബീച്ചിൽ ഷെമീന ഒരുക്കിയത്. പൂർണമായും കെെത്തറിയിൽ നിർമ്മിച്ച പാവാടയിൽ പെയിന്റിംഗ് പണികളും ചെയ്തത് ഷമീനയാണ്. ഒരു ലക്ഷം ചെലവിലാണ് പാവാട നിർമ്മിച്ചത്. 20 വർഷം മുമ്പാണ് കൈത്തറി രംഗത്തേക്ക് ഷെമീന ഇറങ്ങുന്നത്. കൊറോണയും സാമ്പത്തിക പ്രതിസന്ധിയും കാരണം ഇന്ന് കേരളത്തിൽ അന്യം നിന്നു പോകുന്ന കൈത്തറി രംഗം തിരിച്ചുപിടിക്കുക കൂടിയാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. ഈ ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിക്കുമ്പോൾ വിദേശ രാജ്യങ്ങളിൽ പോലും ശ്രദ്ധ ആകർഷിക്കുവാനും നമ്മുടെ കൈത്തറി രംഗത്തെ തിരിച്ചു കൊണ്ടുവരുവാനും സാധിക്കുമെന്നാണ് ഷെമീന ശശികുമാർ പറയുന്നത്. ശശികുമാറാണ് ഭർത്താവ്. അൽക്ക മകളാണ്.
.