photo
നാടക - സിനിമാ നടി സുലോചന നന്മണ്ടയെ നാടക, സിനിമാ നടൻ ഹരീന്ദ്രനാഥ് ഇയ്യാട് മൊമൻ്റോ നല്കി ആദരിക്കുന്നു

നന്മണ്ട: മുപ്പത്തിയഞ്ചു വർഷത്തിലധികമായി നാടക രംഗത്ത് പ്രവർത്തിച്ചുവരുന്ന നാടക സിനിമാ നടി സുലോചന നന്മണ്ടയെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി നന്മ ബാലുശ്ശേരി മേഖലാകമ്മിറ്റിയുടെ ആഭിമുഖൃത്തിൽ ആദരിച്ചു. നന്മണ്ട ഉമാമഹേശ്വരഹാളിൽ നടന്ന ചടങ്ങിൽ നാടക സിനിമാനടൻ ഹരീന്ദ്രനാഥ് ഇയ്യാട് മൊമന്റോ നൽകിയും ശൈലജകുന്നോത്ത്, ഷീന മനോജ് എന്നിവർ ഷാൾ അണിയിച്ചുമാണ് ആദരിച്ചത്. ജയപ്രകാശ് നന്മണ്ട ,ശിവൻ കോക്കല്ലൂർ ,ശശികുമാർ തുരുത്യാട് ധനേഷ് ഉള്ള്യരി , ബാലകൃഷ്ണൻ അമ്പലപ്പടി എന്നിവർ പ്രസംഗിച്ചു. സുലോചന നന്മണ്ട മറുപടി പ്രസംഗം നടത്തി. പരീദ് കോക്കല്ലൂർ സ്വാഗതവും ഉണ്ണികൃഷ്ണൻ പുത്തഞ്ചേരി നന്ദിയും പറഞ്ഞു.