 
കല്ലാച്ചി: വിഷ്ണുമംഗലം പി.കെ.രാജൻ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ പി.കെ.രാജൻ മൂന്നാം ചരമവാർഷിക ദിനവും വായനശാലയുടെ രണ്ടാം വാർഷികവും ആചരിച്ചു. കവിയും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പ്രൊഫ.വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം കമ്മിറ്റി ചെയർമാൻ കെ.പി.കുമാരൻ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ജയചന്ദ്രൻ മൊകേരി മുഖ്യപ്രഭാഷണം നടത്തി. കവയിത്രി ഒ.കെ.ശൈലജയെ ചടങ്ങിൽ ആദരിച്ചു. സി.രാജൻ, കെ.ബാലകൃഷ്ണൻ,കെ.ശ്യാമള, കെ.എം. സജിത്ത് എന്നിവർ പ്രസംഗിച്ചു. എൽ.എസ്.എസ് , യു.എസ്.എസ്. വിജയികളെയും വായനശാല നടത്തിയ ക്വിസ് മത്സര വിജയികളെയും ചടങ്ങിൽ അനുമോദിച്ചു. കെ.സതീശൻ സ്വാഗതവും കെ.പി.വിനോദൻ നന്ദിയും പറഞ്ഞു.