നാദാപുരം: അരൂർ കല്ലുമ്പുറം കെ.കെ. എം.എം.എൽ.പി. സ്കൂൾ വാർഷികം ആഘോഷിച്ചു. വിരമിക്കുന്ന പ്രധാന അദ്ധ്യാപകൻ വി.പി. കുഞ്ഞമ്മദിനുള്ള യാത്രയയപ്പ് ചടങ്ങും നടത്തി. കെ. മുരളീധാൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കൂടുത്താംകണ്ടി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സുധൻ കൈവേലി മുഖ്യാതിഥിയായി. വാർഡ് മെമ്പർ റീത്ത കണ്ടോത്ത്, പി.എം. സുരേന്ദ്രൻ, കെ.കെ. നാരായണൻ, സി.പി. നിധീഷ്, കെ. സജീവൻ, ടി.വി. കുഞ്ഞമ്മദ് മൗലവി, സി. ശ്യാമള, ടി. ശുഭ, കെ.പി. മൊയ്തു, സ്കൂൾ ലീഡർ ധ്രുവ വേദ് ആർ. പി, മഹേഷ് പി.എം എന്നിവർ പ്രസംഗിച്ചു.