നരിപ്പറ്റ: ചീക്കോന്ന് എം.എൽ.പി സ്കൂൾ നമ്പ്യത്താംകുണ്ട് വാർഷികാഘോഷവും കെ.ജി ഫെസ്റ്റും കെ മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അൻസാർ ഓറിയോൺ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി മുഖ്യാതിഥിയായി. മാനേജർ ടി.വി കുഞ്ഞമ്മദ് ഹാജി ഉപഹാര സമർപ്പണം നടത്തി. എം.ലിബിയ, സി.പി കുഞ്ഞബ്ദുല്ല, എൻ.കെ സന്തോഷ്, ടി മുഹമ്മദലി, സി.കെ നാണു, എൻ.കെ മൊയ്തുഹാജി, എൻ.ഹമീദ്, ടി ജയന്തി, ടി സപിന, കെ.ഷമീന, കെ.റസിയ, സവിനയ്, അശ്വതി ജയപുരം, മുഹമ്മദലി തിനൂർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.