 
മുക്കം: മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂൾ ഇരുപത്തിയാറാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അബ്ദുൽ അസീസ് മലയമ്മ അദ്ധ്യക്ഷത വഹിച്ചു. ബാല ഗായിക പാർവ്വതി മഹേഷ് മുഖ്യാതിഥിയായിരുന്നു. നഗരസഭാ കൗൺസിലർ പി. ജോഷില, വി. കുഞ്ഞാലിഹാജി, ഡോ. എൻ.യഹ്യാഖാൻ, ടി.പ്രഭാകരൻ, ഫാത്തിമ സെൽവ, കെ.വിജയൻ, പി.പി. പ്രദീപ്കുമാർ, കെ. ഷീബ എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും ജീവനക്കാരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.