ddd
കുടുംബശ്രീ

 ധനസഹായം - 20 ലക്ഷം

ബ്രാൻഡിംഗിന് - 5 ലക്ഷം

ഒരുക്കുന്നത് എ.സി റസ്റ്റോറന്റ്

കോഴിക്കോട്: വ്യത്യസ്തമായ രുചികളും വി​പു​ല​മാ​യ സൗ​ക​ര്യ​വും ഒരുക്കി കുടുംബശ്രീയുടെ പ്രീ​മി​യം ക​ഫേ ജില്ലയിൽ പ്രവർത്തനമാരംഭിക്കുന്നു. വൈവിദ്ധ്യമുള്ള വിഭവങ്ങൾ, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, പാർസൽ സർവീസ്, കാറ്ററിംഗ്, ഓൺലൈൻ സേവനം എന്നിവയോടെയാണ് പ്രീമിയം കഫേകൾ പ്രവർത്തിക്കുക.

കോർപ്പറേഷൻ പരിസരമാണ് കഫേയ്ക്കായി കണ്ടെത്തിയിരിക്കുന്നത്. ഇതിനായി കുടുംബശ്രീ അംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ, സ​ഹാ​യ​സം​ഘ​ങ്ങ​ൾ എന്നിവരിൽ നിന്ന് താൽപ്പര്യപത്രം ക്ഷണിച്ചു. നിലവിൽ മൂന്ന് സംരംഭകർ സമീപിച്ചിട്ടുണ്ടെന്നും കഫേയ്ക്ക് അനുയോജ്യമായ സാഹചര്യം ഉണ്ടെങ്കിൽ പരിഗണിക്കുമെന്നും കുടുംബശ്രീ ആധികൃതർ അറിയിച്ചു.

ഒ​രു യൂ​ണി​റ്റി​ന്​ 20 ല​ക്ഷം​വ​രെയാണ് ധ​ന​സ​ഹാ​യം ലഭിക്കുക. അ​ഞ്ചു ല​ക്ഷം ബ്രാ​ൻ​ഡിംഗി​നാ​യും അ​നു​വ​ദി​ക്കും. സ്ഥ​ല​വും സൗ​ക​ര്യ​വും പ​രി​ഗ​ണി​ച്ചാ​കും തു​ക അനുവദിക്കുക. നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ പ്രീ​മി​യം ക​ഫേ​യാ​ക്കി വി​പു​ലീ​ക​രി​ക്കാ​നും ധ​ന​സ​ഹാ​യം ലഭ്യമാകും. സംരം​ഭ​ക​ർ​ക്ക്​ മെ​ച്ച​പ്പെ​ട്ട വ​രു​മാ​നം ന​ൽ​കു​ന്ന​തി​ന്​ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ത്തോ​ടെ ഭ​ക്ഷ​ണ​ശാ​ല ഒ​രു​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ​ക്ക്​ വി​വി​ധ​ത​ല​ങ്ങ​ളി​ൽ ഏ​ജ​ൻ​സി​യെ ക​ണ്ടെ​ത്തി പ​രി​ശീ​ല​നം ന​ൽ​കും.

ആദ്യഘട്ടത്തിൽ ജി​ല്ല​യി​ൽ ഒരു കഫേയാണ് തുറക്കുക. വിജയിച്ചാൽ കൂടുതൽ കഫേകൾ ആരംഭിക്കും. 50 മുതൽ 100 വരെ ആളുകൾക്ക് ഒരുമിച്ച് ഇരിക്കാൻ പാകത്തിലുള്ള എ.സി മുറികളാണ് കഫേയിൽ സജ്ജീകരിക്കുക. പാർക്കിംഗ് സൗകര്യം, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും കഫേയ്ക്ക് അനുബന്ധമായി ഒരുക്കും. സ്ത്രീ സൗഹൃദമായ രീതിയിലാണ് കഫേ രൂപകൽപ്പന ചെയ്യുക. സംസ്ഥനത്ത് ആദ്യത്തെ കഫേ അങ്കമാലിയിലാണ് പ്രവർത്തനമാരംഭിച്ചത്.

 കഫേ പ്രത്യേതകതൾ

1. 24 മണിക്കൂറും പ്രവർത്തിക്കും

2. 50,000 രൂ​പ​യു​ടെ വി​റ്റു​വ​ര​വു​ണ്ടാ​ക്ക​ണം

3. വൃ​ത്തി​യും ശു​ചി​ത്വ​വു​മു​ള്ള അ​ന്ത​രീ​ക്ഷം

4. ഓ​ർ​ഡ​ർ, പെയ്മെന്റ് എന്നിവയ്ക്കായി സോഫ്റ്ര്‌വെയർ

5. കു​ടും​ബ​ശ്രീ ഉ​ത്​പ​ന്ന​ങ്ങ​ൾ വിഷക്കാൻ സം​വി​ധാ​നം

6. ജീ​വ​ന​ക്കാ​ർ​ക്ക്​ യൂ​നി​ഫോം, ഐ.​ഡി കാ​ർ​ഡ്

7ഹോട്ടലുകൾക്ക് പ്രത്യേകം ലോഗോ

8. പ്ര​ത്യേ​ക വി​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം

9. വ​യോ​ജ​ന​ങ്ങ​ൾക്കും കു​ട്ടി​ക​ൾക്കും പ്ര​ത്യേ​ക സൗ​ക​ര്യം