വടകര:തട്ടോളിക്കര ഈസ്റ്റ് എൽ.പി സ്കൂളിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപിക കെ.കെ. ലതയ്ക്ക് യാത്രയയപ്പ് ചടങ്ങും സ്കൂളിന്റെ 161 ാം വാർഷികാഘോഷ ചടങ്ങും നടത്തി. കെ കെ രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഗിരിജ കളരിക്കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.സി.ആർ. നാഥ്, കെ.കൃഷ്ണൻകുട്ടി, എൻഡോവ്മെന്റ് വി.പി ഗോപാലകൃഷ്ണൻ വിതരണം ചെയ്തു. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനം വിജയ സന്ധ്യ വിതരണം ചെയ്തു. കെ.കെ. ലത റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ മാനേജർ ടി. ശ്യാമളകുമാരി, കെ.ടി ദാമോദരൻ, വിഷ്ണുപ്രിയ, കെ.എം. സുജിത്ത്കുമാർ രോജിത്ത് കുമാർ എന്നിവർ സംസാരിച്ചു.