വടകര: ചോറോട് ഗ്രാമ പഞ്ചായത്തിലെ പത്ത് സ്ഥാപനങ്ങൾക്ക് ഹരിത കേരളം മിഷന്റെഹരിത പദവി സർട്ടിഫിക്കറ്റ് ലഭിച്ചു. ചോറോട് ഗ്രാമ പഞ്ചായത്ത് ഓഫിസ്, കുടുംബ ആരോഗ്യ കേന്ദ്രം, ഗവ. ഫിഷറീസ് എൽ.പി. സ്കൂൾ, ഗവ. എൽ.പി. മുട്ടുങ്ങൽ, ഹരിശ്രീ അങ്കണവാടി, അക്ഷര അങ്കണവാടി, കൃഷി ഭവൻ, മൃഗാശുപത്രി മാങ്ങോട്ട് പാറ, ഗവ. ആയൂർവേദ ആശുപത്രി, ബഡ്സ് സ്കൂൾ എന്നവയ്ക്ക് കെ.കെ. രമ എം.എൽ.എ സർട്ടിഫിക്കറ്റ് നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയിൽ, കെ. മധുസൂദനൻ, സി. നാരായണൻ, ശ്യാമള പൂവ്വേരി, വിവേക് വിനോദ്എന്നിവർ സംസാരിച്ചു.