img
ജെ.സി.ഐ സംഘടിപ്പിച വനിതാ ദിനം വടകരയിൽ കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തപ്പോൾ

വടകര: ജെ.സി.ഐ കെ .ബി.എ ഹാളിൽ സംഘടിപ്പിച്ച വനിതാ ദിന പരിപാടി കെ.മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രിയ കെ.അധ്യക്ഷത വഹിച്ചു.മാനസിക ശാരീരിക ആരോഗ്യത്തിന് യോഗ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഷിജിന വനിതകൾക്ക് വേണ്ടി യോഗക്ലാസ് നടത്തി. സ്ത്രീ ശാക്തീകരണത്തിൻ്റെ ഭാഗമായി വനിതാ പൊലീസിലെ ജമീല എ.എസ്.ഐ. രജിന സി.പി.ഒ എന്നിവരുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടന്നു. നവാഗത സാഹിത്യകാരി ഗീതമോഹനെ ആദരിച്ചു. ചടങ്ങിൽ നിഷ പയ്യോളി ,സന്ധ്യ, വിദു പ്രിയ, ദീപ, മിഥുൻ എന്നിവർ സംസാരിച്ചു. ജെ.സി കരുണൻ ടി.പി. സ്വാഗതവും ഡോ. നിധിൻ പ്രഭാകർ നന്ദിയും പറഞ്ഞു.