img20240309
ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റി സംഘടിപ്പച്ചഭിന്ന ശേഷി സംഗമം എൻ.കെ.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: ചികിത്സയ്ക്കും മറ്റുമായി വലിയ തുക ചെലവാക്കേണ്ടി വരുന്ന ഭിന്നശേഷിക്കാരുടെ പെൻഷൻ 5000 രൂപയാക്കി വർദ്ധിപ്പിക്കണമെന്ന് ഭിന്നശേഷി സംഗമം ആവശ്യപ്പെട്ടു. കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റി സ്മൈൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗമം കാരശ്ശേരി സഹകരണ ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ആശ്വാസ് ചെയർമാൻ കെ.കെ.ആലിഹസ്സൻ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തംഗം എം.എ. സൗദ, നടുക്കണ്ടി അബുബക്കർ, എ.പി.മുരളീധരൻ, മുഹമ്മദ് കക്കാട്, റീന പ്രകാശ്, സമാൻ ചാലൂളി , പി.കെ. അബ്ദുൽ ഖാദർ,ഗസീബ് ചാലൂളി, എൻ.കെ. ബാലകൃഷ്ണൻ,റോസമ്മ കുറ്റ്യാങ്കൽ, കണ്ടൻ പട്ടർചോലയിൽ എന്നിവർ പ്രസംഗിച്ചു.