muhammed-riyas

കോഴിക്കോട്: ആളുകൾ ബി.ജെ.പിയിലേക്ക് പോകുന്നതിന്റെ കാരണം കോൺഗ്രസ് പരിശോധിക്കണമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ബി.ജെ.പിയുടെ അപകട രാഷ്ട്രീയം പറഞ്ഞു മനസിലാക്കാൻ കോൺഗ്രസിനു കഴിയുന്നില്ല. മഴ പെയ്താൽ പോലും എൽ.ഡി.എഫ് സ‍ർക്കാരിന്റെ കുറ്റമാണെന്നാണ് കോൺ​ഗ്രസ് പറയുന്നത്. കഷ്ടപ്പെട്ട് കോൺഗ്രസിൽ പ്രവർത്തിക്കുന്ന മതനിരപേക്ഷ നിലപാടുള്ളവർക്കായി സി.പി.എം രണ്ടു വാതിലുകളും തുറന്നിട്ടിരിക്കുകയാണ്. ആർക്കും വരാം. വടകരയിൽ ഇടതുപക്ഷം വിജയിക്കും. ആരെയും വില കുറച്ചുകാണുന്നില്ല. ഇത്തവണ 2004 ആവ‍ർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

വർക്കല ഫ്ലോട്ടിംഗ് അപകടത്തിൽ ടൂറിസം ഡയറക്ടറോട് റിപ്പോർ‌ട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയതിനനുസരിച്ച് നടപടിയെടുക്കും. പത്മജയെ ബഹ്റയാണ് കൊണ്ടുപോയതെന്ന ആരോപണത്തെക്കുറിച്ച് തനിക്കറിയില്ലെന്നും റിയാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.