
കോഴിക്കോട്: ഇന്ന് (ശഅ്ബാൻ 29) റംസാൻ മാസപ്പിറവി കാണാൻ സാദ്ധ്യതയുള്ളതിനാൽ പിറവി ദർശിക്കുന്നവർ വിവരമറിയിക്കണമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, നാസർഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട്, മണക്കാട് വലിയപള്ളി മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അൽ ഹാഫിസ് ഇ.പി അബൂബക്കർ അൽ ഖാസിമി എന്നിവർ അറിയിച്ചു.