lockel
​പടം:രാമനാട്ടുകര​ നഗരസഭ 19-ഡിവിഷനിലെ ​എൻ എച്ച് - കെയർവെൽ ചേലേമ്പ്ര റോഡിന്റെയും തയ്യിൽ പുല്ലാലപറമ്പ് റോഡിന്റെയും ഉദ്ഘാടനം ​ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് ​ നിർവഹിക്കുന്നു

രാമനാട്ടുകര​: നഗരസഭ 19-ഡിവിഷനിലെ ​എൻ എച്ച് - കെയർവെൽ ചേലേമ്പ്ര റോഡിന്റെയും തയ്യിൽ പുല്ലാലപറമ്പ് റോഡിന്റെയും​ ഉദ്ഘാടനം ​ പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ്‌ റിയാസ് ​ നിർവഹിച്ചു . രാമനാട്ടുകര മുൻസിപ്പൽ ചെയർപേഴ്സൺ ​ ബുഷ്‌റ റഫീഖ് അ​ദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. കെ അബ്ദുൽ​ ലത്തീഫ്, ഡിവിഷൻ കൗൺസിലർ കെ. ജയ്സൽ, കൗൺസിലർമാരായ കെ.പുഷ്പ, പി.കെ​. ഹഫ്‌സൽ , നിർമൽ, ലളിത, ബേപ്പൂർ ഡവലപ്പ്മെന്റ് മിഷൻ ചെയർമാൻ ​ടി.രാധാഗോപി,​ വാഴയിൽ ബാലകൃഷ്ണൻ, ജലീൽ ചാലിൽ, അജ്മൽ,​എ എം ഷാജി പ്രസംഗിച്ചു.