ബേപ്പൂർ: കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ ജില്ലാ പദ്ധതി 2023 - 24 ന്റെ ഭാഗമായി ബേപ്പൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം എന്ന നോവലിനെക്കുറിച്ച് പുസ്തക ചർച്ച നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. അംഗം കെ. നജ്മ ഉദ്ഘാടനം ചെയ്തു. പത്രപ്രവർത്തകനും എഴുത്തുകാരനുമായ ആർ. മോഹനൻ പുസ്തകാവതരണം നടത്തി. ലൈബ്രറി പ്രസിഡന്റ് എം. രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി നേതൃ സമിതി കൺവീനർ സി.ചന്ദ്രശേഖരൻ ആശംസാപ്രസംഗം നടത്തി. പി. ജയചന്ദ്രൻ സ്വാഗതവും എം. ജി. ശശികുമാർ നന്ദിയും പറഞ്ഞു.