കുറ്റ്യാടി: വന്യമൃഗശല്യം കാരണം മലയോര മേഖലയിലെ കർഷകർ ഉൾപ്പെടെയുള്ള ജനങ്ങൾ ഭയാശങ്കയിലാണെന്ന് കർഷക കോൺഗ്രസ്. അടിക്കടി ഉണ്ടാവുന്ന വന്യമൃഗ ശല്യത്തിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാൻ സർക്കാർ യുദ്ധകാല പ്രവർത്തനം നടത്തണമെന്ന്കർഷക കോൺഗ്രസ് നാദാപുരം നിയോജകമണ്ഡലംകമ്മിറ്റി ആവശ്യപ്പെട്ടു. പൂഴിത്തോട്ടിൽ കാണപ്പെട്ട പുലി ഇപ്പോൾ പൃക്കൻതോട് ഭാഗത്തെ ഒരു വീട്ടിൽ നിന്ന് ഒരു പട്ടിയെ പിടിച്ചു തിന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി രവീഷ് വളയം ഉൽഘാടനം ചെയ്തു. സോജൻ ആലക്കൽ അദ്ധ്യക്ഷത വഹിച്ചു. മൊയ്തു കോരങ്കോട്, സുരേന്ദ്രൻ, ജോൺസൻ പുഞ്ചവാളി,സണ്ണി ഓലിക്കൽ, ജോയി,സാജിദ് പ്രസംഗിച്ചു.