വടകര: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിവിധ അസംബ്ലി മണ്ഡലങ്ങളിലെ കൺവെൻഷനുകൾ പുരോഗമിക്കുകയാണ്. കുറ്റ്യാടി നിയമസഭാ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ആയഞ്ചേരിയിൽ പി.എം സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ അദ്ധ്യക്ഷനായി. വടകര ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ, സി.പി.ഐ ജില്ലാ സെക്രട്ടറി പി.മോഹനൻ, പി.സുരേഷ് ബാബു, എടയത്ത് ശ്രീധരൻ, വി ഗോപാലൻ, കെ.കെ മുഹമ്മദ്, സമദ് നരിപ്പറ്റ, പി.പി മുകുന്ദൻ എന്നിവർ പ്രസംഗിച്ചു. കെ.കെ ദിനേശൻ സ്വാഗതം പറഞ്ഞു.