ബേപ്പൂർ: ബേപ്പൂർ അങ്ങാടി ജംഗ്ഷൻ മുതൽ പുളിമൂട് വരെയുള്ള തെരുവുവിളക്കുകൾ രണ്ടാഴ്ചയിലധികമായി കത്താത്ത സ്ഥിതിയാണ്. പത്തിലധികം തെരുവുവിളക്കുകളും കത്തുന്നില്ല. വെളിച്ചമില്ലാത്തതിനാൽ പുളിമൂട് ഭാഗത്തേക്ക് പോകുന്ന ടൂറിസ്റ്റുകളും പുളിമൂട് ഭാഗത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളും, പുലർക്കാലങ്ങളിൽ നടക്കാനിറങ്ങുന്നവരും ബുദ്ധിമുട്ടിലാണ്, ഇരുട്ടിന്റെ മറവിൽ തെരുവുനായ്ക്കളുടെ ശല്യവും സാമൂഹ്യവിരുദ്ധരുടെ ശല്യവും ഈ ഭാഗങ്ങളിൽ വർദ്ധിച്ചിട്ടുണ്ട്. തെരുവുവിളക്കുകൾ കത്താനാവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും ബേപ്പൂർ പോലീസിന്റെ രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നുമാണ് നാട്ടുകാർ പറയുന്നത്.