ബാലുശ്ശേരി: കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ലെന്ന് കേരളം ചിന്തിച്ചു തുടങ്ങിയെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് . അത് കോൺഗ്രസുകാർ ബി.ജെ.പിയിൽ പോകുന്നത് കൊണ്ടല്ല. നയങ്ങളിൽ അവർ സ്വീകരിച്ചുവരുന്ന നിലപാടിന്റെ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് ബാലുശ്ശേരി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യസഭയിൽ ബി.ജെ.പിക്ക് എം.പി യെ സംഭാവന ചെയ്യുന്നതിനു വേണ്ടിയാണ് കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള സെക്രട്ടറി കൂടിയായ കെ സി വേണുഗോപാലിന്റെ സ്ഥാനാർത്ഥിത്വം. കേന്ദ്രത്തിനും ബി.ജെ.പിക്കുമെതിരെ ഒരക്ഷരം ഉരിയാടാത്തവരാണ് യു.ഡി.എഫ് എം പിമാർ. സംസ്ഥാന താത്പ്പര്യത്തിനു വേണ്ടി ലോക്സഭയിൽ സംസാരിക്കാത്തവരാണെന്നും അദ്ദേഹം പറഞ്ഞു. കെ എം സച്ചിൻദേവ് എം.എൽ.എ അദ്ധ്യക്ഷനായി. കോഴിക്കോട് ലോക്സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി എളമരം കരീം, പാർലമെന്റ് മണ്ഡലം സെക്രട്ടറി എ.പ്രദീപ്കുമാർ, ഗവാസ്, കെ.ലോഹ്യ, എം മെഹബൂബ്, പി കെ മുകുന്ദൻ, പി സുധാകരൻ,ഷെമീർ, എ.കെ നാരായണൻ, കെ പി സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഇസ്മയിൽകുറുമ്പൊയിൽ സ്വാഗതം പറഞ്ഞു.
1001അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികൾ : പി സുധാകരൻ (ചെയർമാൻ) എൻ. കെ. ദാമോദരൻ, എൻ നാരായണൻകിടാവ്, എൻ കുട്ട്യാലി , ബേബി പൂവത്തിങ്കൽ, എ.കെ രവീന്ദ്രൻ, പി.വി ഭാസ്കരൻകിടാവ്, വി.എം കുട്ടികൃഷ്ണൻ,സി കെ ശശി, ഒള്ളൂർദാസൻ, സി.എം ശ്രീധരൻ, വി.കെ അനിത, കെ.കെ ശോഭ, സി.അജിത, ടി.പി ദാമോദരൻ (വൈസ് ചെയർമാൻമാർ) ഇസ്മയിൽകുറുമ്പൊയിൽ ( ജനറൽസെക്രട്ടറി), ദിനേശൻ പനങ്ങാട്, ടി എം ശശി, സി.കെ ഷെമീർ, ടി.കെ സുമേഷ്, എ.കെ മണി, പി.പി രവീന്ദ്രനാഥ്, പി.കെ ബാബു, സന്തോഷ് കുറുമ്പൊയിൽ , എൻ.മുരളീധരൻ, പി പി പ്രേമ, സി.എച്ച് സുരേഷ്, രൂപലേഖ കൊമ്പിലാട് ,അരുൺജോസ്, കെ.പി അനിൽകുമാർ, സി.പ്രഭ (സെക്രട്ടറിമാർ) കെ എം സച്ചിൻദേവ് എം.എൽ.എ (ട്രഷറർ)