
വൈത്തിരി: പൂക്കോട് വെറ്ററിനറി കോളേജ് ഇന്ന് തുറക്കും. ജെ.എസ്. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ അഞ്ചിനാണ് കോളേജ് അടച്ചത്. കുട്ടികളുടെയും രക്ഷിതാക്കളുടെയും യോഗം ചേർന്നശേഷമാണ് വീണ്ടും തുറക്കുന്നത്. കോളേജിൽ കുട്ടികൾ സുരക്ഷിതമായിരിക്കുമെന്ന ഉറപ്പ് കോളേജ് അധികൃതർ രക്ഷിതാക്കൾക്ക് നൽകിയിട്ടുണ്ട്. ആൺകുട്ടികളുടെ ഹോസ്റ്റലിൽ കൂടുതൽ സുരക്ഷ ഒരുക്കി. കൂടുതൽ അദ്ധ്യാപകർക്ക് ഹോസ്റ്റലിന്റെ ചുമതലയും നൽകി.