വടകര: നടക്കുതാഴ സർവീസ് സഹകരണ ബാങ്ക് വടകര കുറുമ്പയിൽ നടത്തുന്ന നഗരസഭാ കാർഷിക നഴ്സറിയുടെയും കൃഷിക്കാരൻ വാട്സാപ്പ് കൂട്ടായ്മയുടെയും നേതൃത്വത്തിൽ കാർഷിക സെമിനാറും ആദരിക്കലും നടത്തി. പരിപാടി ബാങ്ക് മുൻ പ്രസിഡന്റ് ഇ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.മുരളീധരൻ അദ്ധ്യക്ഷനായി. കൗൺസിലർ കെ കെ വനജ, ബാങ്ക് സെക്രട്ടറി കെ എം മനോജൻ, പി കെ ദിനിൽകുമാർ, സദാനന്ദൻ മണിയോത്ത്, എന്നിവർ പ്രസംഗിച്ചു. പത്മകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പി എം ജയപ്രകാശ് സ്വാഗതവും, മുഹമ്മദലി വി കെ നന്ദിയും പറഞ്ഞു.