കുറ്റ്യാടി: എം.ഐ.യു.പി സ്‌കൂൾ വാർഷികാഘോഷവും പ്രധാനാദ്ധ്യാപകൻ ഇ. അഷറഫിനുള്ള യാത്രയയപ്പും കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.കെ.സബിന എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൻ.പി സക്കീർ അദ്ധ്യക്ഷത വഹിച്ചു. മാനേജർ കെ.കെ.അബൂബക്കർ ഹാജി, വി.കെ റഫീഖ്, സജിമോൾ, സി.എൻ.ബാലകൃഷ്ണൻ, മനാഫ് കെ.കെ, ഷഫീഖ് പരപ്പുമ്മൽ, വി.വി മുഹമ്മദ്, കെ. സാദത്ത്, ബാബു വി.പി, ജമീല, പി. സാജിദ്, കെ.പി.അബ്ദുൽ മജീദ്, ജമാൽ കുറ്റ്യാടി, മേഴ്‌സി ജോസ്, സി. റഫീക്ക്, എ.കെ.വിജീഷ്, കെ. മധു, ഷംന.ഇ, നസീർ കെ., ഫസീല ഹാരിസ്, സറീന സി തുടങ്ങിയവർ പങ്കെടുത്തു.