കൊയിലാണ്ടി: നന്തിയിൽ റെയിൽവേ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി റെയിൽവേ സെക്ഷൻ എൻജിനിയർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കുഞ്ഞമ്മത് , പി.കെ. പ്രകാശൻ, റഫീഖ് ഇയ്യത്ത് കുനി, സിറാജ് മുത്തായം, എം.രാമചന്ദ്രൻ, റസൽ നന്തി, അസ്ലം, എം.കെ.മോഹനൻ, സുഹ്റ ഖാദർ , വി.ഹുസ്ന എന്നിവർ പ്രസംഗിച്ചു. റഫീഖ് പുത്തലത്ത് സ്വാഗതം പറഞ്ഞു . നന്തിയിൽ മേൽപാലം വന്നതോടെ രണ്ട് ലവൽ ക്രോസും അടച്ചതോടെ പുറം ലോകവുമായി ബന്ധപ്പെടാൻ രണ്ട് കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയിലാണ് നന്തി പ്രദേശവാസികൾ.