കോഴിക്കോട് : ശ്രീ കൊളത്തൂരപ്പൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന വാർഷിക മഹോത്സവം ഏപ്രിൽ രണ്ട് മുതൽ ഒമ്പത് വരെ നടക്കും. ഏപ്രിൽ 10ന് പരദേവതാ ക്ഷേത്രത്തിൽ കളമെഴുത്തും തേങ്ങയേറും പാട്ടും 11ന് ഗുരുവരാനന്ദ സ്വാമികളുടെ 43ാം മഹാസമാധി വാർഷികവും നടക്കും. രണ്ടിന് വൈകീട്ട് ഏഴിന് കലവറ നിറയ്ക്കൽ, മൂന്നിന് നാമജപം, സ്വാമി ചിദാനന്ദ പുരിയുടെ ആദ്ധ്യാത്മിക പ്രഭാഷണം, തിരുവാതിരക്കളി, നാലിന് സമൂഹ വിഷ്ണുസഹസ്രനാമാർച്ചന, പറന്നിറയ്ക്കൽ, മെഗാ തിരുവാതിരക്കളി, സംഗീതാർച്ചന, അഞ്ചിന് ലളിതാസഹസ്രനാമ സ്‌തോത്രപാരായണം, ഭജന, നൃത്തനൃത്യങ്ങൾ. ആറിന് വിഷ്ണുസഹസ്രനാമ സ്‌തോത്രപാരായണം, ആദ്ധ്യാത്മിക പ്രഭാഷണം, ഓട്ടൻതുള്ളൽ , ഏഴിന് സർപ്പബലി, ഭജന, നൃത്തസന്ധ്യ എട്ടിന് ഭക്തിഗാനസന്ധ്യ, മെഗാ തിരുവാതിരക്കളി. 9ന് പ്രതിഷ്ഠാദിനം, ആറാട്ട് സദ്യ, ഗാനമേള എന്നിവ നടക്കും.