 
കൊടിയത്തൂർ: കൊടിയത്തൂർ ഗവ. യു.പി സ്കൂളിൽ പഠനോത്സവം 'തികവിന് തുടക്കമായി. മാവൂർ ബ്ലോക്ക് റിസോഴ്സ് സെന്റർ ക്ലസ്റ്റർ കോ ഓർഡിനേറ്റർ കെ. പി.സഫിയ ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ പഞ്ചായത്ത് ഇംപ്ലിമെന്റിംഗ് ഓഫീസർ ജി. അബ്ദുൽ റഷീദ് മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് റഷീദ് കുയ്യിൽ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് നൗഫൽ പുതുക്കുടി, പ്രധാനാദ്ധ്യാപകൻ ഇ. കെ. അബ്ദുൽ സലാം ,അദ്ധ്യാപകരായ എം. കെ. ഷക്കീല, ഫൈസൽ പാറക്കൽ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ തയ്യാറാക്കിയ വിവിധ ഉത്പന്നങ്ങളുടെ പ്രദർശനം, പാഠ ഭാഗങ്ങളിലെ വിവിധ കലാരൂപങ്ങളുടെ അവതരണം ,ചിത്ര പ്രദർശനം,മാഗസിൻ പ്രകാശനം എന്നിവയും നടന്നു.