 
ബാലുശ്ശേരി: ബാലുശ്ശേരി ഉപജില്ല വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ മുണ്ടക്കര എ.യു.പി സ്കൂളിൽ ഏകദിന സിനിമാ ശിൽപശാല സംഘടിപ്പിച്ചു. കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ ഡോ. അബ്ദുൾ നാസർ ഉദ്ഘാടനെ ചെയ്തു. ഉപജില്ല കോ -ഓർഡിനേറ്റർ ഫൈസൽ കിനാലൂർ അദ്ധ്യക്ഷത വഹിച്ചു. പ്രൊ. ഷിബു ബാലകൃഷ്ണൻ നേതൃത്വം നൽകി. സമാപന സമ്മേളനം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി .ഗീത ഉദ്ഘാടനം ചെയ്തു.
വിദ്യാരംഗം നടത്തിയ വിവിധ പരിപാടികളിൽ വിജയികളായവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. പി .ടി .എ പ്രസിഡന്റ് ബിജേഷ്, നിവേദ് എന്നിവർ പ്രസംഗിച്ചു. പ്രധാനാദ്ധ്യാപകൻ കെ.സന്തോഷ് സ്വാഗതവും രാമകൃഷ്ണൻ മുണ്ടക്കര നന്ദിയും പറഞ്ഞു.