കുറ്റ്യാടി: ആയഞ്ചേരി, വേളം ഗ്രാമപഞ്ചായത്തുകളിലെ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി കാർഷികോത്പാദനം വർദ്ധിപ്പിക്കുന്നതിനായി തുലാറ്റു നട പാലം മുതൽ തെക്കേ തറമ്മൽ ഭാഗം വരെ തോട് നവീകരണ പ്രവൃത്തിയ്ക്ക് തുടക്കമായി. കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ സ്വാഗതം പറഞ്ഞു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അബ്ദുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ അബ്ദുസമദ് കെ .പി പദ്ധതി വിശദീകരിച്ചു.
തോടിന്റെ ആഴവും വീതിയും കൂട്ടി വശങ്ങൾ കരിങ്കൽ കെട്ടി സംരക്ഷിക്കുകയും ഡൈവേർഷൻ ചാനൽ നിർമ്മാണവുമാണ് ഒന്നാംഘട്ടത്തിൽ നടക്കുക.