job
job

വടകര: വടകര ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തിട്ടുള്ള നൂതന പരിപാടിയാണ് വടകര ജോബ് ഫെസ്റ്റ് 2.0. തൊഴിൽദായകരെയും തൊഴിൽ അന്വേഷകരെയും ഒരേ വേദിയിൽ അണിനിരത്തി യുവജനങ്ങൾക്ക് അവരുടെ നൈപുണ്യത്തിനും താത്പ്പര്യത്തിനും അനുസൃതമായ തൊഴിൽ ലഭ്യമാക്കുന്നതിനുള്ള അവസരം ഒരുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. മാർച്ച് 17ന് ചോമ്പാല സി.എസ്.ഐ ക്രിസ്ത്യൻ മുള്ളർ വിമൻസ് കോളേജിൽ നടത്തുന്ന തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിന് കേരള സർക്കാരിന്റെ ഡി.ഡബ്‌ള്യു.എം.എസ് പോർട്ടലിൽ ഉദ്യോഗാർത്ഥികൾക്ക് knowledgemission.kerala.gov.in ൽ രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് വടകര ബ്ലോക്ക് സെക്രട്ടറി അറിയിച്ചു.