കക്കോടി: മലയാളി കലാകാരന്മാരുടെ ദേശീയ സംഘടനയായ 'നന്മ' ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. നന്മ ചേളന്നൂർ മേഖല കമ്മിറ്റിക്കു കീഴിലെ ചേളന്നൂർ, കക്കോടി, തലക്കുളത്തൂർ, കുരുവട്ടൂർ, കാക്കൂർ പഞ്ചായത്തുകളിലെയും കോർപറേഷൻ വേങ്ങേരി ഡിവിഷനിലെയും വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കലാഭിരുചിയുള്ള വിദ്യാർത്ഥികൾ, കലാകാരന്മാരുടെ മക്കൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവ മാതാവ്/പിതാവ് മരണപ്പെട്ടവർ എന്നിവർക്കാണ് സ്‌കോളർഷിപ്പിന് അർഹത. 2024-25 അദ്ധ്യയന വർഷത്തിലെ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ ട്യൂഷൻ ഫീസിന്റെയും കലാപരിശീലനത്തിന്റെയും 50 ശതമാനം നന്മ വഹിക്കും. ചിത്രരചന, ശാസ്ത്രീയനൃത്തം, പാട്ട്, വയലിൻ, അഭിനയം എന്നീ ഇനങ്ങളിലാണ് പരിശീലനം. മാർച്ച് 25ന് മുമ്പ് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 8289950585.