കോഴിക്കോട് : ശ്രീനാരായണ ഗുരു കോളേജ് എൻ. എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ കോളേജ് ക്യാമ്പസിലെ ഒരേക്കറോളം സ്ഥലത്ത് കൃഷി ചെയ്ത പച്ചക്കറി വിളവെടുത്തു. ചേളന്നൂർ ബ്ലോക്ക് കൃഷിവകുപ്പ് അസി.ഡയറക്ടർ കെ. നിഷ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എസ്.പി കുമാർ, മാനേജ്‌മെന്റ്പ്രതിനിധി ദാസൻ പറമ്പത്ത്, ചേളന്നൂർ കൃഷി ഓഫീസർ പി.കെ. ജിജീഷ ,ആത്മ പ്രോജക്ട് കോ ഓർഡിനേറ്റർ രമ്യ പി. രാജ് ,ഡോ. സി.ആർ. സന്തോഷ്, ഡോ.കെ.പി. വിനീഷ്, ഡോ.ടി. പി. ജസീന, ഡോ. ടി.കെ. സുമ, പി. അമൽ രാജ് എന്നിവർ പങ്കെടുത്തു. പ്രോഗ്രാം ഓഫീസർമാരായ സി.പി. ജിതേഷ്, ഡോ.എം.കെ. ബിന്ദു എന്നിവർ നേതൃത്വം നൽകി.