ഫറോക്ക്: ഫറോക്ക് മിനി സിവിൽ സ്റ്റേഷൻ കെട്ടിടം പ്രവൃത്തി ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു. ഫറോക്ക് നഗരസഭ ചെയർമാൻ എൻ.സി.അബ്ദുൽ റസാഖ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ,ഡപ്യൂട്ടി കലക്ടർ ഹർഷിൽ ആർ മീണ, കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.സി.രാജൻ, ടൗൺ പ്ലാനിംഗ് ചെയർപേഴ്സൺ കൃഷ്ണ കുമാരി, ഫറോക്ക് നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ താഹിറ, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് വി.അനുഷ, ടി.രാധാ ഗോപി, തസ്വീർ ഹസൻ, കെ.കെ.ആലിക്കുട്ടി, മുരളി മുണ്ടേങ്ങാട്ട്, വിനോദ് കുമാർ, കെ.സി.ഇസ്മയിൽ,ബഷീർ പാണ്ടികശാല, ബാസിദ്ചേലക്കോട്ട്,നസീർ കല്ലിങ്ങൽ,ബീരാൻ കുട്ടി,പി.അച്ചുതൻ എന്നിവർ പ്രസംഗിച്ചു.