കുറ്റ്യാടി: ഗവ. താലൂക്ക് ആശുപത്രി പുതിയ കെട്ടിട നിർമ്മാണത്തിന്റെ ശിലാസ്ഥാപനകർമ്മം ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിച്ചു. കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ഇ കെ.വിജയൻ എം.എൽ.എ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി, മുൻ മന്ത്രി കെ.കെ ശൈലജ, പാറക്കൽ അബ്ദുള്ള, പി.സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, ലീബ സുനിൽ, എൻ.കെ.ലീല, കെ.സി മുജീബ് റഹ്മാൻ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.ടി.നഫീസ, ബാബു കാട്ടാളി, കെ.സജിത്ത്, ഒ.പി. ഷിജിൽ, ആശുപത്രി സൂപ്രണ്ട് അനുരാധ ടി.സി, ഡോ.ഷാജി,ഡി.എം.ഒ.രാജേന്ദ്രൻ എൻ, എ.എക്സ്. ഇ.വിനീഷ് കെ.കെ.സുരേഷ്, ശ്രീജേഷ് ഊരത്ത്, ബിജു കായക്കൊടി, പി.രാധാകൃഷ്ണൻ പ്രസംഗിച്ചു.