ddd
അരക്കിണർ ഗോവിന്ദവിലാസ് എ.എൽ.പി സ്‌കൂളിൽ നടത്തിയ പഠനോത്സവത്തിൽ നിന്ന്

ബേപ്പൂർ: പാട്ടും നൃത്തവും അഭിനയവുമായി അരക്കിണർ ഗോവിന്ദവിലാസ് എ.എൽ.പി സ്‌കൂളിൽ നടത്തിയ പഠനോത്സവം-നിറവ് വിദ്യാർത്ഥികളിൽ ആവേശം പകർന്നു. പാഠപുസ്തകങ്ങളിലെ കഥകൾ, കവിതകൾ, ഗണിതശാസ്ത്ര തത്വങ്ങൾ, ഇംഗ്ലീഷ് സ്‌കിറ്റുകൾ എന്നിവ അവതരിപ്പിച്ചു. കോഴിക്കോട് കോർപ്പറേഷൻ നഗരസൂത്രണ സ്ഥിരം സമിതി അദ്ധ്യക്ഷ കെ. കൃഷ്ണകുമാരി പഠനോത്സവം ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപകൻ ഒ.കെ. പുരുഷോത്തമൻ അദ്ധ്യക്ഷനായി. മുൻ പ്രധാന അദ്ധ്യാപിക ടി.കെ. ശ്യാമള, എം. ആർ. പ്രശാന്ത്, പി. എം. ശ്രീകുമാർ, സി. മേഘ, കെ. സി. അനൂപ്, പി. എം. അൻവർ സെമീൽ, പി. സ്മിത എന്നിവർ പ്രസംഗിച്ചു.