കോഴിക്കോട്: കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലെ വിദഗ്ദ്ധ കാർഡിയോളജിസ്റ്റ് ഡോ. ബ്രിജേഷിന്റെ നേതൃത്വത്തിൽ നാളെ രാവിലെ 11 മുതൽ വെള്ളിമാടുകുന്ന് കുട്ടികൾക്കായി ഹൃദയ ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിക്കുന്നു. വെള്ളിമാടുകുന്ന് മാതാ അമൃതാനന്ദമയി മഠത്തിൽ നടക്കുന്ന ക്യാമ്പിൽ 18 വയസിന് താഴെയുള്ള കുട്ടികളെ പരിശോധിച്ച് ഹൃദ്രോഗ നിർണയം നടത്തും. നിർദ്ധനരായ കുട്ടികൾക്ക് ശസ്ത്രക്രിയ വേണ്ടവന്നാൽ അതിനുള്ള ചെലവിൽ ആശുപത്രി സൗജന്യമാക്കി നൽകും. ബുക്കിംഗ് നമ്പർ: 9744894949, 0495 7967699.