മുക്കം: കൈത്താങ്ങ് പദ്ധതിയിൽ നിർമ്മിച്ച 14 വീടുകളുടെ താക്കോൽദാനം നടത്തി. രാഹുൽ ഗാന്ധി എം.പി. ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ പാവപ്പെട്ട സ്ത്രീകൾക്ക് വർഷം തോറും ഒരു ലക്ഷം രൂപ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. താക്കോൽ ദാനം എ. പി അനിൽകുമാർ എം.എൽ.എ നിർവഹിച്ചു. അഡ്വ ടി. സിദ്ദിഖ് എം. എൽ. എ അദ്ധ്യക്ഷത വഹിച്ചു, മുസ്ലീംലീഗ് സംസ്‌ഥാന സെക്രട്ടറി സി. പി. ചെറിയ മുഹമ്മദ്, കെ.പി.സി.സി. മെമ്പർ എൻ.കെ. അബ്ദുറഹിമാൻ പ്രസംഗിച്ചു. ഡി. സി. സി പ്രസിഡന്റ് കെ.പ്രവീൺകുമാർ സ്വാഗതവും മുസ്ലീംലീഗ് തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡന്റ് സി.കെ കാസിം നന്ദിയും പറഞ്ഞു.